വായന വസന്തം തീർത്തു എൻ എസ് എസ് വോളണ്ടീയർസ്
. ഹരിത ഗ്രാമത്തിലെ തുറന്ന വായനശാല ഒരുക്കുന്നതിലേക്കായി എല്ലാ വോളണ്ടീയർമാരഉം പുസ്തകങ്ങൾ കൊണ്ട് വന്നു ലൈബ്രറി സജ്ജമാക്കി .വിവിധ തരത്തിലുള്ള മത്സരങ്ങൾ നടത്തി ,കവിതാലാപനം കൈഎഴുത്തുമാസിക ,പ്രസംഗമത്സരം,എഴുത്തുപെട്ടി നിർമാണം എന്നിവ കുട്ടികൾക്കേറെ താല്പര്യമായി
പരിസ്ഥി ദിനാഘോഷം എൻ എസ് എസ് വോളണ്ടീയർസ് ആഘോഷമാക്കി റോഡരുകിൽ ഇത്തിരി തണലിനായി റോഡിനിരുവശവും വൃക്ഷതൈകൾ നാട്ടു ,വൃക്ഷതൈകൾ പരിപാലിക്കുന്നതിനായി ഗ്രൂപ്പ് തല വോളണ്ടീയർസ് ടീമിനെ ചുമതലപ്പെടുത്തി .
സംസ്ഥാന തല പ്രവേശനോത്സവുമായി ബന്ധപ്പെട്ട പേപ്പർ ബാഗ് ,പേന എന്നിവയുടെ നിർമാണം എൻ എസ് എസ് വോളിൻഡിയെർസ് ഭംഗിയായി നിർവഹിച്ചു .ചെമ്പുച്ചിറ ഗവണ്മെന്റ് ഹൈസ്കൂളിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി സിന്ധു ടീച്ചർ എത്തിച്ചു നൽകി .